കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. കൊൽക്കത്തയിലെ ഡം ഡം പ്രദേശത്താണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. ......
വർക്കല: ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളി താഴെയിട്ടു. കേരള എക്സ്പ്രസിലെ യാത്രക്കാരിയായിരുന്ന പാലോട് സ്വദേശിനി സോന (19)യാണ് ആക്രമണത്തിനിരയായത്. ......
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സ്വപ്നം യാഥാർഥ്യമായി. വനിതാ ഏകദിന ലോകകപ്പിന്റെ കന്നി കിരീടം ടീം ഇന്ത്യ നേടി.......
ചെങ്ങന്നൂർ: നമ്മുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഉറവിടമാണ് ക്ഷേത്രങ്ങൾ :
ദേവസ്വം ബോർഡ് അംഗം അഡ്വ: പി.ഡി സന്തോഷ് കുമാർ. തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉപദേശക സമിതി സംഘടിപ്പിച്ച
ഗജവീരൻ മലയാലപ്പുഴ രാജന് യാത്രയയപ്പും തനിക്ക് ലഭിച്ച സ്വീകരണ യോഗവും
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്കാരവും പൈതൃകവും ഇഴചേരുന്ന ആത്മീയ കേന്ദ്രങ്ങളിൽ
ഭക്തജനങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലേ അവിടങ്ങളിലെ ചൈതന്യം വർദ്ധിക്കൂ.
ഇതിനായി ഭക്തി സാന്ദ്രമായ അന്തരീക്ഷം സംജാതമാവണമെന്നും കൂട്ടായ സഹകരണം നമുക്ക് ആവശ്യ
അദ്ദേഹം പറഞ്ഞു.
സദ്യാലയത്തിൻ്റെയും പ്രദക്ഷിണവഴിയുടെയും അവശേഷിക്കുന്ന
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നടപടി
ഉടൻ തന്നെ ആരംഭിക്കും .നാലമ്പലത്തിനുള്ളിൽ കല്ലുപാകുന്നത് സംബന്ധിച്ച് ഉപദേശക സമിതിയും ഒപ്പം ദേവസ്വം ബോർഡും ചേർന്ന് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് മലയാലപ്പുഴ ദേവസ്വത്തിൽ നിന്നും എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ......
ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ നിർമ്മാണം പൂർത്തിയായ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആഞ്ഞിലിച്ചുവട് നല്ലൂർക്കുളം റോഡ്, ആയുർവേദ ആശുപത്രി നിർമ്മാണം,ചെറിയനാട് ബഡ്സ് സ്കൂൾ, ചെന്നക്കോട്ട് കാവ് റോഡ്. ......
ചെങ്ങന്നൂർ: പേരിശ്ശേരി ഈസ്റ്റ് - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിന് കൊടിയേറി. 3 ന് പരുമല പദയാത്ര 4 ന്
വാഹന റാസ. ......
ചെങ്ങന്നൂർ : പരുമല തീർത്ഥാടനത്തോടനുബന്ധിച്ച് നഗരസഭാ പ്രദേശത്ത് ആരോഗ്യ വിഭാഗം മെഗാ ശുചീകരണം നടത്തി. മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഹരിത കർമ്മസേന നിർമ്മിച്ച ഓല കൊണ്ടുള്ള വല്ലങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നേരത്തെ സ്ഥാപിച്ചിരുന്നു. ......
കൊട്ടാരക്കര മേലില ഈസ്റ്റ് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അവിയോട്ട് മുകൾ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അടിത്തറ പാകുന്നു. നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതിയും, കുട്ടികളെ കൊണ്ടുവരാനും തിരിച്ചുകൊണ്ടുപോകാനുമുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പുതിയ കെട്ടിട നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ഈ മഹത്തരമായ പദ്ധതിക്ക് അത്യാവശ്യമായ ഭൂമി, മേലില പാറവിള വീട്ടിൽ പരേതനായ മുൻ തഹസീൽദാർ ജോർജ് സാറിന്റെ സ്മരണാർത്ഥം, മകനും ഏഷ്യാനെറ്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റുമായ ബൈജു ജി. ......
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ
പരുമല തീർത്ഥാടകർക്കായി മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ചെങ്ങന്നൂർ പാണ്ടനാട് പരുമല റോഡിൽ പുത്തൻ വീട്ടിൽ പടിക്കു സമീപമാണ് ഹെൽപ്പ് ഡെസ്ക്
തുറന്നത്. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ചികിത്സാ സഹായം നൽകുന്നതിനുമൊപ്പം വിശ്രമ കേന്ദ്രവും ലഘു ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കരുണ ഗവേണിംഗ് കൗൺസിൽ അംഗം ഷാജി പട്ടന്താനം ഹെൽത്ത് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്.
ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. ......